2026 വർഷത്തെ സംസ്ഥാന പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്കുള്ള അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി: 2026 മാർച്ച് 31.

സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്റെ 2026 വർഷത്തെ പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്കുള്ള അപേക്ഷ ക്ഷണിക്കുന്നു. മികച്ച പരിസ്ഥിതി സംരക്ഷണം, പരിസ്ഥിതി ഗവേഷണം, പരിസ്ഥിതി പത്ര പ്രവർത്തനം, പരിസ്ഥിതി ദൃശ്യ മാധ്യമ പ്രവർത്തനം, പരിസ്ഥിതി സംരക്ഷണ സ്ഥാപനം, പരിസ്ഥിതി  സംരക്ഷണ തദ്ദേശ സ്വയഭരണസ്ഥാപനം എന്നീ വിഭാഗങ്ങളിലാണ് പരിസ്ഥിതിമിത്രം പുരസ്‌കാരങ്ങൾ നൽകുന്നത്. വിശദാംശങ്ങൾ http://schemes.envt.kerala.gov.in/award/home എന്ന ലിങ്കിൽ ലഭ്യമാണ്.

അപേക്ഷകളും, അനുബന്ധ രേഖകളും പ്രസ്തുത വെബ് പോർട്ടൽ മുഖാന്തരം 2026 മാർച്ച് 31 ന് മുൻപായി സമർപ്പിക്കേണ്ടതാണ്.  മാർഗ രേഖ ചുവടെ ചേർത്തിട്ടുണ്ട്.