പരിസ്ഥിതിയോടുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതിനായി

പരിശീലന പരിപാടികൾ/ശിൽപശാലകൾ

പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിന്റെ ‘പരിസ്ഥിതി അവബോധനവും വിദ്യാഭ്യാസവും’ എന്ന പ്ലാൻ ശീർഷകത്തിൻ കീഴിൽ നടപ്പിലാക്കി വരുന്ന ‘പരിസ്ഥിതി മാനേജ്മെന്റ് പരിശീലന പരിപാടികൾ/ ശിൽപശാലകൾ’ എന്ന ഈ പദ്ധതിയുടെ ലക്ഷ്യം ഭരണനിർവ്വാഹകർ, ഗവേഷകർ, വിദ്യാർഥികൾ, സമൂഹത്തിലെ മറ്റ് വിഭാഗങ്ങൾ തുടങ്ങിയവർക്ക് പരിസ്ഥിതി സംബന്ധമായ വിഷയങ്ങളിൽ അറിവും അനുഭവവും പങ്കിടുന്നതിനും, ശേഷി വികസനത്തിനും, വിഭവങ്ങളുടെ വിവേകപൂർണ്ണമായ ഉപയോഗം, സുസ്ഥിര വികസനം എന്നീ തത്വങ്ങളിൽ അധിഷ്‌ഠിതമായ പരിസ്ഥിതി സംരക്ഷണത്തിനും ഉതകുന്ന ഒരു സംവേദനാത്മക വേദി സൃഷ്ടിക്കുക എന്നതാണ്.