തൊഴിൽപരമായി പരിസ്ഥിതി മേഖല ഉൾപ്പെടുത്തി കേരളത്തിൽ പ്രവർത്തിക്കുന്ന അംഗീകൃത പത്ര പ്രവർത്തകരെയാണ് ഈ പുരസ്‌കാരത്തിനായി പരിഗണിയ്ക്കുക.
![]()
കേരളത്തിൽ പ്രവർത്തിക്കുന്ന അംഗീകൃത ദൃശ്യ മാധ്യമ പ്രവർത്തകരെയാണ് ഈ പുരസ്‌കാരത്തിനായി പരിഗണിയ്ക്കുക.
![]()
കേരള സംസ്ഥാനത്തിൻ്റെ പരിസ്ഥിതി സംരക്ഷണവും കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട ഗവേഷണം നടത്തുകയും സാമാന്യ ജനങ്ങളുടെ ജീവിതത്തിന് ഉന്നമനം ഉണ്ടാകുന്ന ഗവേഷണ ഫലങ്ങൾ ഉരുത്തിരിച്ചെടുക്കുകയും നടപ്പാക്കുകയും ചെയ്യുന്നവർക്കാണ് ഈ പുരസ്കാരം നൽകുന്നത്. ഈ പുരസ്കാരo കേരളത്തിൽ പ്രവർത്തിക്കുന്ന ഗവേഷകർക്കായി പരിമിതപ്പെടുത്തിയിരിക്കുന്നു.
![]()
ജലാശയങ്ങൾ, തണ്ണീർത്തടങ്ങൾ, കണ്ടൽക്കാടുകൾ, സമുദ്രതീരദേശ ആവാസവ്യവസ്ഥകൾ, വനങ്ങൾ, കൊറ്റില്ലങ്ങൾ, കാവുകൾ തുടങ്ങിയ പ്രകൃതി സമ്പത്തുകളെ സംരക്ഷിക്കുകയോ അവ സ്വയമേവ രൂപപ്പെടുത്തി ലാഭേച്ഛ കൂടാതെ സംരക്ഷിക്കുകയോ, നാശോന്മുഖമായവയെ പുനരുജ്ജീവിപ്പിക്കുകയോ ചെയ്യുന്ന കേരളത്തിൽ പ്രവർത്തിക്കുന്ന വ്യക്തികളെയാണ് പരിസ്ഥിതി സംരക്ഷക പുരസ്‌കാര വിഭാഗത്തിൽ പരിഗണിക്കുക.
![]()
പരിസ്ഥിതി സംരക്ഷണരംഗത്ത് മാതൃകാപരമായ പ്രവർത്തനം കാഴ്ച വയ്ക്കുന്ന ഗ്രാമപഞ്ചായത്തുകൾ, നഗരസഭകൾ, നഗരസഭാകോർപ്പറേഷനുകൾ എന്നിവയെയാണ് ഈ രംഗത്ത് പരിഗണിക്കുക.
![]()
പരിസ്ഥിതി സംരക്ഷണ രംഗത്ത് മാതൃകാപരമായ പ്രവർത്തനം കാഴ്ച വയ്ക്കുന്ന സർക്കാർ, എയ്‌ഡഡ്, അൺ- എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങൾ, ഗ്രാൻറ്-ഇൻ-എയ്‌ഡ് സ്ഥാപനങ്ങൾ, സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സംഘടനകൾ എന്നിവയെയാണ് ഈ രംഗത്ത് പരിഗണിക്കുക.